ബംഗളൂരുവില്‍ മാതാവിനൊപ്പം ഉറങ്ങിയ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച്‌ പിടികൂടി

ബംഗളൂരു : മൈസൂരു ദസറ പ്രദർശന ഗ്രൗണ്ടിന് സമീപം താല്‍ക്കാലിക ടെന്റില്‍ മാതാവിനൊപ്പം ഉറങ്ങിയ 10 വയസുകാരിയെ രാത്രി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.


മൈസൂരു താലൂക്കിലെ സിദ്ധലിംഗപുര ഗ്രാമത്തില്‍ നിന്നുള്ള ബസ് ക്ലീനർ കെ.എസ്. കാർത്തിക്കാണ് (40) അറസ്റ്റിലായത്. പൊലീസ് സംഘത്തെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലില്‍ വെടിയുതിർത്തായിരുന്നു അറസ്റ്റ്. ചാമരാജനഗർ ജില്ലയിലെ കൊല്ലെഗലില്‍ നിന്നാണ് നസർബാദ് പൊലീസ് ഇയാളെ പിടികൂടിയത്.

ദസറ ഉത്സവത്തിനിടെ ബലൂണുകളും കളിപ്പാട്ടങ്ങളും വില്‍ക്കാൻ മൈസൂരുവില്‍ എത്തിയ കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ട ബാലിക. കാർത്തിക് ടെന്റിലേക്ക് ഒളിച്ചുകടന്ന് പെണ്‍കുട്ടിയെ വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായ പീഡിപ്പിക്കുകയായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ഫൊറൻസിക് പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി മൈസൂരുവിലെ ബിഇഎംഎല്‍ നഗറിലേക്ക് കൊണ്ടുപോകുമ്ബോള്‍ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ചാണ് പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *