
എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ കൈക്കോട്ട് കടവ് പൂക്കോയ തങ്ങൾ വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മെഗാ രക്തദാന ക്യാമ്പ് നടത്തി.
തണൽ ബ്ലഡ് ഡോണേർസ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് സെന്ററുമായി സഹകരിച്ച് കൈക്കോട്ട് കടവ് വൊക്കേഷണൽ ഹയർ സെക്കന്ററി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രക്തദാന ക്യാമ്പിൽ അധ്യാപകരും നാട്ടുകാർ ഉൾപ്പെടെ നിരവധി പേർ രക്തം നൽകി. വാർഡ് മെമ്പർ വി പി സുനീറയുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് വി പി അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു.
രക്തദാനം നടത്തിയവർക്ക് സ്കൂൾ മാനേജർ ടി കുഞ്ഞബ്ദുള്ള മാസ്റ്റർ സർട്ടിഫിക്കറ്റ് വിതരണം നടത്തി.
പിടിഎ വൈസ് പ്രസിഡണ്ട് നസീർ തൃക്കരിപ്പൂർ, എം പി ടി എ പ്രസിഡണ്ട് റഹീന ഇസ്മായിൽ, അധ്യാപകരായ ദാവൂദ് പി, ഷീന പി പി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
പ്രധാന അധ്യാപകൻ ബി വിനോദ് കുമാർ ഭിന്നശേഷി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ഗോപിക്കുട്ടി സ്വാഗതം പറഞ്ഞു.
ജലീൽ. ഒ ടി, വിനോദ് കുമാർ യു, അബ്ദുൽസലാം കെ പി, നബീൽ ഒ ടി, സുലൈമാൻ മാസ്റ്റർ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി കെ ബിജു പ്രമോദ് നന്ദിയും രേഖപ്പെടുത്തി.
എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ കൈക്കോട്ട് കടവ് പൂക്കോയ തങ്ങൾ വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മെഗാ രക്തദാന ക്യാമ്പ് നടത്തി.












Leave a Reply