
കാസർഗോഡ് ദേശീയപാതയിൽ കാറിൽ ടിപ്പർ ലോറി യിടിച്ചു സീനിയർ പോലീസ് ഉദ്യോഗസ്ഥൻ സജീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ യാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ഒരു സീനിയർ സിവിൽ പോലീസ് ഓഫീസർക്കും പരിക്കുപറ്റിആശുപത്രിയിൽ ചികിത്സയിലാണ്.
ബേക്കൽ ഡി.വൈ.എസ്.പി.യുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സുനിൽ പോലീസ് ഓഫീസർ ആണ് സജീഷ്. നീലേശ്വരം പോലീസ് കോട്ടേഴ്സിൽ താമസിക്കുന്ന സജീഷ് ചെറുവത്തൂർ മയിച്ച സ്വദേശിയാണ്. വിദ്യാനഗറിലെ നാലാമൈലിൽ പുലർച്ചെയായിരുന്നു അപകടം സജീഷ് ഓടിച്ചിരുന്ന ആൾട്ടോ കാറിൽലോറി ഇടിക്കുകയായിരുന്നു. ചെങ്കള ഇ.കെ. നായനാർ മെമ്മോറിയൽ ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടെ യാത്ര ചെയ്തിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ സുഭാഷ് ചന്ദ്രൻ നായനാരെ ആശുപത്രി പ്രവേശിച്ചു.












Leave a Reply