കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്വച്ചതാ ഹീ സേവ ക്യാമ്പയിൻ ന്റെ ഭാഗമായുള്ള ‘സ്വച്ചോത്സവ് 2025’ ശുചീകരണ യജ്ഞം മുട്ടിച്ചരലിൽ നടന്നു.


കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്വച്ചതാ ഹീ സേവ ക്യാമ്പയിൻ ന്റെ ഭാഗമായുള്ള ‘സ്വച്ചോത്സവ് 2025’ ശുചീകരണ യജ്ഞം മുട്ടിച്ചരലിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശ്രീജ പരിപാടി ഉത്ഘാടനം ചെയ്തു.പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ അധ്യക്ഷത വഹിച്ചു.സി ഡി എസ് അംഗം ഉഷ പി ൽ, 19 വാർഡ് കൺവീനർ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ശുചീകരണ ക്യാമ്പയിൻ ന്റെ ഭാഗമായി ഗുരുപുരം മുതൽ ഇരിയ വരെയുള്ള സംസ്ഥാന പാതയോരം ശുചീകരിച്ചു. ഹരിതകർമസേന, വ്യാപാരി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ക്യാമ്പയിൻ ൽ ഭാഗവാക്കായി. ശുചീകരണ യജ്നത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു. പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ എൻ എസ് നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *