സ്കൂൾ കലോത്സവ വേദിയിൽ ഉദ്ഘാടകയായി പൂർവ്വ വിദ്യാർത്ഥി

നീലേശ്വരം:ഒരു കാലത്ത് നാടകവേദിയിൽ നിറഞ്ഞുനിന്ന അഭിനേതാവ് സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടകയായെത്തി. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടകയായത് വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ആദ്യകാല നാടക നടിയുമായ കെ വി കാർത്യായനിയായിരുന്നു.ആകാശവാണിയിലുൾപ്പെടെ അഞ്ഞൂറോളം വ്യത്യസ്ത നാടകങ്ങളിൽ അഭിനയചാതുരി തെളിയിച്ച് അരങ്ങിനെ സമ്പന്നമാക്കിയ കാർത്യായനി അനന്തം പള്ളയിലാണ് താമസം. റേഡിയോ നാടകത്തിലെ അതികായനായ ഖാൻ കാവിലിനോടൊപ്പവും അഭിനയിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ കെ ബാബു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡൻ്റ് അനിൽ പള്ളിക്കണ്ടം അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ,എസ്എംസി ചെയർമാൻ പ്രദീപ് മരക്കാപ്പ്,നെയ്തൽ ലെക് ഷോർ പാർക്ക് മാനേജർ കെ രാജേന്ദ്രകുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് ഷാഫി സിയാറത്തിങ്കര , മദർ പി ടി എ പ്രസിഡൻ്റ് പി വിനീത, സീനിയർ അസിസ്റ്റൻ്റ് കെ സതീശൻ, സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ, കൺവീനർ നിഷ രാജീവ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *