തൊഴിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സൗജന്യ കേക്ക് പരിശീലനം റജിസ്ട്രേഷൻ ക്യാമ്പ്

തൃക്കരിപ്പൂർ :യുവതി യുവാക്കളിൽ സ്വയംതൊഴിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി, ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെയും, യൂണിയൻ ബാങ്കിൻ്റെ വെള്ളിക്കോത്ത് സംരംഭകത്വ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ നടത്തുന്ന 3 ദിവസത്തെ സൗജന്യ കേക്ക് നിർമ്മാണ പരിശീലനത്തിൻ്റെ റജിസ്ട്രേഷൻ ക്യാമ്പ് ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ നടന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വെള്ളിക്കോത്ത് സ്വയം സംരംഭക ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി രജീഷ് കെ.വി ഉദ്ഘാടനം ചെയ്തു. വെള്ളിക്കോത്ത് ഇൻസ്റ്റിറ്റൂട്ട് ഓഫീസ് സ്റ്റാഫ് രജിഷ എം.കെ ക്ലാസുകൾ കൈകാര്യം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. പ്രത്യുഷ അനിൽ രമ്യാ വിനീഷ്,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ സ്വാഗതവും ലൈബ്രേറിയൻ നന്ദന പി.കെ നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *