പാണത്തൂർ പള്ളിക്കാലിൽ നഗരി ഒരുങ്ങി. ശുഹദാ ഹുബ്ബു റസൂൽ കോൺഫറൻസ് ഇന്ന്

പാണത്തൂർ: ശുഹദാ എജ്യുക്കേഷണൽ സെന്റർ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ഹുബ്ബ് റസൂൽ ശുഹദാ കോൺഫറൻസ് ഇന്ന് നടക്കും. പാണത്തൂരിലെ ശുഹദാ നഗറിൽ വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും നഗരി ഒരുങ്ങിയതായും സംഘാടകർ വ്യക്തമാക്കി.
സമാപന സമ്മേളനത്തിന്റെ പ്രധാന ആകർഷണം ഡോ. കോയ കാപ്പാടിന്റെ നേതൃത്വത്തിലുള്ള ‘ഇശ്ഖിൻ വിരുന്ന്’ പരിപാടിയാണ്. അർബനമുട്ട്, ദഫ്, മദ്ഹ് ഗാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറും. സയ്യിദ് തറവാട്ടിലെ ആദരണീയനായ നേതാവ് സയ്യിദ് ശിഹാബുദ്ദീൻ ഹൈദറൂല്ലൂർ സമാപന ദുആക്ക് നേതൃത്വം നൽകും.
പരിപാടിയുടെ ഒരുക്കങ്ങൾക്ക് സ്വാഗതസംഘം ചെയർമാൻ ശാഹുൽ ഹമീദ് ബളാംതോട് നേതൃത്വം നൽകി. പരിപാടിയുടെ മുന്നോടിയായി പന്തലിനുള്ള കാൽനാട്ടൽ കർമ്മം നേരത്തെ നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *