
ചുള്ളിക്കര : പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസ, ഖാജ ഖരീബ് നവാസ് ദർസ് അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തിരുവസന്തം 1500’എന്ന പേരിൽ സംഘടിപ്പിച്ച മീലാദ് പ്രോഗ്രാം റാഷിദ് ഹിമമി സഖാഫി ബങ്കളം ഉൽഘടനം ചെയ്തു.
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തിന്റെ അധിപൻ നിങ്ങളോട് കരുണ കാണിക്കുമെന്ന പ്രവാചക വചനം നാം ഉൾകൊള്ളണമെന്നും മുത്തുനബി പഠിപ്പിച്ച പാഠങ്ങൾ നാം ജീവിതത്തിൽ പകർത്തണമെന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ഉൽബോദിപ്പിച്ചു.
അബ്ദുൽ റഹിമാൻ നൂറാനി സ്വാഗതവും ഷിഹാബുദീൻ അഹസ്‌നി മീലാദ് സന്ദേശ പ്രസംഗവും നടത്തി. കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.ബഷീർ സഖാ ഫി പെരുമുഖം, ഇബ്രാഹിം മുസ്‌ലിയാർ എന്നിവർ ആശംസ പ്രസംഗം നടത്തി. മദ്രസ, ദർസ് വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാ മത്സരങ്ങൾ, സർട്ടിഫിക്കേറ്റ് വിതരണം,സമ്മാന വിതരണം എന്നിവയും നടന്നു












Leave a Reply