
പാണത്തൂർ – പാണത്തൂർ ഗവ വെൽഫെയർ ഹൈസ്കൂളിൽ ശുചീകരണവും, അമീബിയ മസ്തിഷ്ക ജ്വര പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കിണർ ക്ലോറിനേഷനും നടത്തി. പി.ടി.എ പ്രസിഡൻ്റ് പി തമ്പാൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക അംബിക കെ, എസ്.എം.സി ചെയർമാൻ എം.കെ സുരേഷ്, സ്റ്റാഫ് സെക്രട്ടറി സുമതി പി.കെ, ജെ.എച്ച്.ഐ മാരായ സുമയ്യ സി.പി, അശ്വതി എം.പി എന്നിവർ സംസാരിച്ചു. പി.ടി.എ അംഗങ്ങൾ, അധ്യാപകർ, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.
പാണത്തൂർ വെൽഫെയർ ഹൈസ്കൂളിൽ ശുചീകരണവും, കിണർ ക്ലോറിനേഷനും നടത്തി.












Leave a Reply