പനത്തടി പഞ്ചായത്തിലെ പത്താം വാർഡിൽ അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.


ബളാംതോട് – അമീബിക്ക് മസ്തിഷ്ക ജ്വരം തടയുന്നതിൻ്റെ ഭാഗമായി കിണറുകളും കുളങ്ങളും ക്ലോറിനേറ്റ് ചെയ്യുന്നതിൻ്റെ 10-ാം വാർഡ്തല ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ കെ.ജെ ജെയിംസ് ആരിപ്രോഡ് എം.പി ആൻ്റണിയുടെ കിണർ ക്ലോറിനേറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു. 22 മുതൽ 30 വരെ വാർഡിലെ മുഴുവൻ കിണറുകളും കുടുംബശ്രീ അയൽകൂട്ടങ്ങളുടെ നേതൃത്വത്തിൽ ക്ലോറിനേറ്റ് ചെയ്യുമെന്ന് കെ.ജെ ജെയിംസ് അറിയിച്ചു. ജോർജ്ജ് വർഗ്ഗീസ്, ഐ.സി ഐസക്, ജെ.എച്ച്.ഐ സ്നേഹ,ജെ.പി എച്ച് എൻ ഡോണ, എം.എൽ.എസ്.പി സിജിത, ആശാ വർക്കർ ജയശീ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *