
കാഞ്ഞങ്ങാട്: കാത്തിരിപ്പി നൊടുവിൽ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് യാർഡ് നാളെ തുറന്നു കൊടുക്കും. ഇതോടെ ആറുമാസത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാൻഡിലേക്ക് ബസുകൾ പഴയപടി പ്രവേശിച്ചു തുടങ്ങും. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിരുന്ന ബസ് സ്റ്റാൻഡ് യാർഡ് കോൺക്രീറ്റ് ചെയ്യാൻ വേണ്ടിയാണ് അടച്ചി ട്ടത്. ഏപ്രിൽ ഒന്നുമുതൽ സ്റ്റാൻഡിലേക്ക് ബസുകളുടെ പ്രവേശനം നിരോധിച്ചിരുന്നു. ഒന്നരമാസം കൊണ്ട് ചെയ്തു തീർക്കാവുന്ന പ്രവൃത്തിക്കായി ആറുമാസത്തേക്ക് അടച്ചിട്ടതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യാർഡ് കോൺക്രീറ്റ് ജോലിക്ക് വേണ്ടി മാത്രം ഇത്രയും നാൾ അടച്ചിടേണ്ട കാര്യമുണ്ടാ യിരുന്നോയെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഏപ്രിൽ ഒന്നിന് അടച്ചിട്ട് ഒന്നരമാസം ഒരു ജോലിയും തുടങ്ങാതെ സ്റ്റാൻഡ് വെറുതെ അടഞ്ഞു കിടക്കുകയായിരുന്നു.
മഴ തുടങ്ങിയതോടെയാണ് ടാർ ഇളക്കുന്ന ജോലി ആരംഭിച്ചത്. മനുഷ്യാവകാശ കമ്മിഷൻ്റെ ഇടപെടൽ കൂടി ഉണ്ടായതോടെയാണ് ജോലിക്ക് വേഗത കൈവന്ന ത്. ഓണത്തിന് മുമ്പെങ്കിലും തുറന്നു കൊടുക്കണമെന്ന ഉത്തരവും മനുഷ്യാവകാശ കമ്മിഷൻ ഇറക്കിയിരുന്നെങ്കിലും അതും പാലിക്കാതെ രണ്ടാഴ്ച കൂടി കഴിഞ്ഞാണ് സ്റ്റാൻഡ് തുറക്കുന്നത്. നാളെ രാവില 10 മണിക്ക് ചെയർപേഴ്സൺ കെ.വി സുജാത സ്റ്റാൻഡ് യാർഡിൻ്റെ ഉദ്ഘാടനം നിർവഹിക്കും. ഇതോടെ ആറുമാസക്കാലമായി ബസ് സ്റ്റാൻഡ് പരിസരത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും പരിഹാ രമുണ്ടാകും. ഇക്കാലമത്രയും ബസുകൾ സ്റ്റാൻഡിന് മുൻവ ശത്തെ റോഡിൽ നിർത്തിയിട്ട് യാത്രക്കാരെ കയറ്റിയതിനാൽ കാൽ നടയാത്രക്കാരും ദൂരിത ത്തിലായിരുന്നു.
കാത്തിരിപ്പി നൊടുവിൽ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് യാർഡ് നാളെ തുറന്നു കൊടുക്കും.












Leave a Reply