
എംബിഎസ് ലൈബ്രറി ആൻഡ് റീഡിങ് റൂം മാച്ചി പ്പളി നേതൃത്വത്തിൽ ഗ്രന്ഥശാല ദിനാചരണവും അനുമോദനവും സംഘടിപ്പിച്ചു.ജില്ലാ ലൈബ്രറികൗൺസിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി ദിലീപ് കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ കെ രാജേന്ദ്രൻ തുടങ്ങിയവരെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. അനില വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സജിനിമോൾ ,എ കെ രാജേന്ദ്രൻ,സുരേഷ് ബാബു, കെ പത്മനാഭൻ ,രജിത മോഹൻരാജ് ,അർഷിത ഗംഗാധരൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അനിതാദിനേഷൻ നന്ദി അറിയിച്ചു.
എം വി എസ് ലൈബ്രറി റീഡിങ് റൂമിന്റെ ഗ്രന്ഥശാല ദിനാചരണവും അനുമോദനവും സംഘടിപ്പിച്ചു.












Leave a Reply