കോൺഗ്രസ് കോടോം ബേളൂർ കാലിച്ചാനടുക്കം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. വിവിധ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് നടത്തിയത്.


കോടോം ബേളൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് നവീകരണത്തിന് ആയുള്ള ഫണ്ട് അനുവദിക്കുന്നതിൽ പ്രതിപക്ഷ വാർഡുകളെ പൂർണമായും തഴഞ്ഞുകൊണ്ട് തികച്ചും ഏകപക്ഷീയമായി ടെൻഡറിനുള്ള പട്ടിക തയ്യാറാക്കിയതിൽ പ്രതിഷേധിച് കോടോം ബേളൂർ കാലിച്ചാനടുക്കം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.കോൺഗ്രസ് അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന 6,7,12, 15 എന്നീ വാർഡുകളിൽ കൂടി രണ്ടു വീതം റോഡുകൾ 20.5.2025 ലെ ഭരണസമിതി യോഗത്തിൽ വായിച്ച് അംഗീകരിച്ചിരുന്നെങ്കിലും എന്നാൽ മിനിട്സ് രേഖപ്പെടുത്തി പൂർണ്ണമാക്കിയപ്പോൾ ഒരു റോഡ് പോലും ഉൾപെടുത്താതെ ഒഴിവാക്കിയതാണ് പ്രതിഷേധാത്തിനിടയാക്കിയത് . ഭരണസമിതി യോഗത്തിൽ വായിച്ച് അംഗീകരിച്ച റോഡുകൾ പോലും മിനുട്സിൽ രേഖപ്പെടുത്താതെ കൃത്രിമം കാണിച്ചു എന്നുള്ളത് അതീവ ഗുരുതരമായ തെറ്റാണെന്നും ഇതിനു നേതൃത്വം കൊടുത്ത ഇടത് ഭരണസമിതിയും അതിന് കൂട്ട് നിന്ന പഞ്ചായത്ത്‌ സെക്രട്ടറിയും വലിയ വില കൊടുക്കേണ്ടി വരുമെന്നും, ഭരണക്കാരുടെ അഴിമതിക്ക് ഉദ്യോഗസ്ഥർ കൂട്ട് നിന്നാൽ അവരെ പെൻഷൻ വാങ്ങിപ്പിക്കില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ്‌ പി.കെ.ഫൈസൽ മുന്നറിയിപ്പ് നൽകി.ഭരണസമിതി നിലവിൽ വന്ന കാലം മുതൽ ഭരണസമിതി യോഗത്തിന്റെ നോട്ടീസും അജണ്ടയും കൃത്യമായി നൽകാതെയും, യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ പോലും എഴുതിച്ചേർക്കാതെയും വെട്ടിമാറ്റുന്ന സ്ഥിതിയാണ് ഉണ്ടാവാറുള്ളത്. തികച്ചും ഏകപക്ഷീയമായും അഴിമതിയും നിറഞ്ഞതാണ് ഭരണസമിതിയുടെ പല ഇടപാടുകളുമാണ് കോടോം ബെളൂരിൽ നടക്കുന്നത്.കോൺഗ്രസ്‌ പാവങ്ങൾക്ക് വേണ്ടി കൊണ്ട് വന്ന തൊഴിലുറപ്പ് പദ്ധതിയിൽ വൻ അഴിമതിയും ക്രമക്കേടും ആണ്,പണി നടക്കാത്ത റോഡുകളുടെ പോലും ഫണ്ട് കൈപ്പറ്റുന്നു.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള തികച്ചും ഏകപക്ഷീയമായ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും കോടോം ബെളൂർ പഞ്ചായത്തിൽ നടക്കുന്ന അഴിമതിക്കെതിരെ നിയമ പോരാട്ടം നിർത്തും എന്നും ഡിസിസി പ്രസിഡണ്ട് പറഞ്ഞു. കോടമ്പാളൂർ മണ്ഡലം പ്രസിഡണ്ട് ബാലകൃഷ്ണൻ ബാലൂർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് ബിപി പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി വി സുരേഷ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മധുസൂദനൻ ബാലൂർ,ലക്ഷ്മി തമ്പാൻ, അനിത രാമകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ, രാജീവൻ ചീരോൽ,അഡ്വ ഷീജ,ആൻസി ജോസഫ്, ജിനി ബിനോയ്, വിനോദ് കപ്പിത്താൻ,ബാബു മാണിയൂർ, ബാലകൃഷ്ണൻ ചക്കിട്ടടുക്കം, കെ കെ യൂസഫ്, പാച്ചേനി കൃഷ്ണൻ,എ കുഞ്ഞിരാമൻ, ബിനോയ് ആന്റണി, ടി എം മാത്യു, ജോസ് ജോസഫ്, രാജേഷ് പണംകോട്, വിഷ്ണു കാട്ടുമാടം,ബേബി പുതുപ്പറമ്പിൽ, ബേബി മാടപ്പള്ളി, സജിത ശ്രീകുമാർ,സി. തങ്കമണി, ആശിഷ് അടുക്കം, ജിബിൻ ജെയിംസ്, വിനോദ് നായിക്കയം തുടങ്ങിയവർ പ്രസംഗിച്ചു. കാലിച്ചടുക്ക മണ്ഡലം പ്രസിഡണ്ട് മാണിയൂർ ബാലകൃഷ്ണൻ സ്വാഗതവും സജി പ്ലാച്ചേരി നന്ദിയും പറഞ്ഞു. നുറുകണക്കിന് പ്രവർത്തകർ അട്ടേങ്ങാനത് നിന്നും പ്രകടനമായി പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ അമ്പലത്തറ ഇൻസ്പെക്ടർ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് ഗേറ്റിൽ തടഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ അവസാനം പ്രവർത്തകർ പഞ്ചായത്തിലേക്ക് കയറാൻ ശ്രമിച്ചത് പോലീസുമായി ഉന്തും തള്ളിനും ഇടയാക്കി.

Leave a Reply

Your email address will not be published. Required fields are marked *