
2025 -26 വർഷത്തെ സ്കൂൾ കലോത്സവം രണ്ടു ദിവസങ്ങളിലായി PMSAPTS VHSS കൈക്കോട്ട് കടവ് സ്കൂളിൽ ആരംഭിച്ചു .പിടിഎ വൈസ് പ്രസിഡൻറ് നസീർ തൃക്കരിപ്പൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പ്രിൻസിപ്പൽ ശ്രീ ഗോപിക്കുട്ടി കെവി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടി കൈരളി ടിവി പട്ടുറുമാൽ ഫെയിം ഉനൈസ് മാട്ടൂൽ പാട്ടുപാടിയും നൃത്തം ചെയ്തും കുട്ടികളെ ആവേശഭരിതരാക്കി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിനോദ് കുമാർ ഉനൈസ് മാട്ടൂലിനെ ആദരിച്ചു. ചടങ്ങിൽ സംസ്ഥാന വടംവലി മത്സരത്തിൽ റണ്ണേഴ്സ് അപ് ആയ കൈക്കോട്ട് സ്കൂൾ ടീം അംഗങ്ങളെ സ്കൂൾ മാനേജർ ശ്രീ ടി കുഞ്ഞബ്ദുള്ള മെമെന്റോ നൽകി ആദരിച്ചു. ചടങ്ങിന് എം പി ടി എ പ്രസിഡൻറ് ശ്രീമതി റഹീന ഇസ്മയിൽ, അധ്യാപകരായ പി മുഹമ്മദ് മാസ്റ്റർ, പി ശശി മാസ്റ്റർ, അൻസാർ മാസ്റ്റർ ,ഫൈസൽ മാസ്റ്റർ ,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ജുനൈദ, ഫാത്തിഷ കെ വി പി ,റിസ് വാന ടിപി , മിയാസ് മജീദ് ഒ ടി എന്നിവർ ആ,ശംസകൾ അർപ്പിച്ചു സംസാരിച്ചു. കലോത്സവം കൺവീനർ സലിത എം ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്യാംകുമാർ എ വി നന്ദിയും രേഖപ്പെടുത്തി.












Leave a Reply