പ്രായപൂർത്തിയാകാത്ത ആൺകൂട്ടിയ്ക്ക് പീഡനം,14 പേർക്കെതിരെ പോക്സോ കേസ്,6 പേർ പോലീസിന്റെ പിടിയിൽ

▪️തൃക്കരിപ്പൂർ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേര്‍ക്കെതിരെ പോക്‌സോ കേസ്. ആറ് പേരെ ചന്തേര പൊലീസ് പിടികൂടി. കുട്ടിയുടെ
മാതാവ് ചന്തേര പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടന്ന കൗൺസിലിംങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലയില്‍ ഉള്ളവരാണ് പ്രതികള്‍.

ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവര്‍ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.നാല് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.നിലവില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.രണ്ട് വര്‍ഷമായി 16 കാരന്‍ പീഡനത്തിന് ഇരയായി എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *