
തൃക്കരിപ്പൂർ :ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 14 ഗ്രന്ഥശാല ദിനത്തിൽ ഗ്രന്ഥശാല മുതിർന്ന പ്രവർത്തക സമിതി അംഗം പി. സദാനന്ദൻ പതാക ഉയർത്തി. തുടർന്ന് ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സി. സന്തോഷ് കുമാർ ഗ്രന്ഥശാല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തെയും കുട്ടികളെയും ഗ്രന്ഥശാലയോട് ചേർത്ത് നിർത്തുന്ന വിവിധങ്ങളായ പരിപാടികൾ തുടർ ദിവസങ്ങളിൽ നടക്കും ഗ്രന്ഥശാല അംഗത്വ വിതരണം, പുസ്തക ശേഖരണ പരിപാടി, ഗ്രന്ഥശാല ഡിജിറ്റലൈസേഷൻ, കുടുംബ സമേതം ഗ്രന്ഥശാല സന്ദർശനം, അക്ഷരദീപം തെളിയിക്കൽ തുടങ്ങിയ ആകർഷകമായ പരിപാടികൾ നടക്കും ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് വി.എം മധുസൂദനൻ, യുവത കൺവീനർ ബിനീഷ് വിത്തൻ, മൈത്താണി സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് പി ,വനിതാ വിഭാഗം പ്രതിനിധി നിവ്യടി, വി.എം സതീശൻ, വനിതാ പ്രവർത്തകരായ നമൃത ടി, ഷീജ ഇ , നിവ്യ.ടി ഷീജ.പി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി രാജഗോപാലൻ സ്വാഗതവും ലൈബ്രേറിയനന്ദന പി.കെ നന്ദിയും പ്രകാശിപ്പിച്ചു.
ഗ്രന്ഥശാല ദിനത്തിൽ പതാക ഉയർത്തി ഗ്രന്ഥശാല സംരക്ഷണ പ്രതിജ്ഞ എടുത്തു











Leave a Reply