ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

വെള്ളരിക്കുണ്ട്: ഓണ അവധിക്കാലത്താണ് ഹോസ്റ്റൽ വാർഡനായ മാലോം കാര്യോട്ടുച്ചാൽ സ്വദേശി രാജേഷ് ആണ് കുട്ടിയെ പീഡനത്തിനിടയാക്കിയത്. ഓണാവധിക്കാലത്ത് കുറച്ചു കുട്ടികൾ വീട്ടിൽ പോകാതെ ഹോസ്റ്റലിൽ തന്നെയായിരുന്നു താമസം. അതിൽ ഒരു കുട്ടിയെയാണ് ഹോസ്റ്റൽ വാർഡനായ രാജേഷ് പീഡനത്തിന് ഇടയാക്കിയത്. കഴിഞ്ഞദിവസം സ്കൂളിൽ കുട്ടികൾക്ക് കൗൺസിലിംഗ് ഉണ്ടായിരുന്നു. അതിനിടയിലാണ് കുട്ടി കൗൺസിലർമാരോട് പീഡന വിവരം പറഞ്ഞത്. ഉടൻ തന്നെ സ്കൂൾ അധികൃതർ വെള്ളരിക്കുണ്ട് പോലീസിൽ പരാതിപ്പെടുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *