വായ്പകളുടെ പ്രതിമാസ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകള്‍ ലോക്ക് ചെയ്യാന്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങളെ അനുവദിക്കുന്ന പുതിയ നിയമം റിസര്‍വ് ബാങ്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. കിട്ടാക്കടം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ നീക്കം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാം.

വായ്പയെടുത്തവര്‍ക്ക് അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ അവരുടെ ഫോണുകള്‍ ലോക്ക് ചെയ്യാന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ആര്‍ബിഐ വായ്പാ സ്ഥാപനങ്ങളെ വിലക്കിയിരുന്നു. എന്നാല്‍ ആര്‍ബിഐ അതിന്റെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഏതെങ്കിലും ലോക്കിങ് സംവിധാനം ഉപയോഗിക്കുന്നതിന് മുമ്പ് വായ്പയെടുക്കുന്നവരുടെ മുന്‍കൂര്‍ സമ്മതം നേടേണ്ടതുണ്ട്. ലോക്ക് ചെയ്ത ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ പരിശോധിക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ വായ്പാ സ്ഥാപനങ്ങളെ ഇത് വിലക്കുന്നു.












Leave a Reply