എസിക്ക് തണുപ്പില്ലെന്നാരോപിച്ച്‌ ടൂറിസ്റ്റ് ബസ് ജീവനക്കാരനായ വെള്ളരിക്കുണ്ട് സ്വദേശിയെ യാത്രക്കാര്‍ മര്‍ദിച്ചതായി പരാതി

ബസില്‍ എസിക്ക് തണുപ്പ് കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാര്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ക്ലീനര്‍ കാസര്‍കോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടില്‍ അരവിന്ദിനെ (27) കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് നിന്നും എറണാകുളത്തേക്ക് പോയ ബസിലെ ജീവനക്കാരനെയാണ് ഇന്ന് പുലര്‍തച്ചെ 1.30ഓടെ നന്തിയിലെത്തിയപ്പോള്‍ മര്‍ദിച്ചത്.

തളിപ്പറമ്ബില്‍ നിന്ന് കയറിയ രണ്ടുപേരാണ് മര്‍ദിച്ചത്. ബസിലെ എസിയുടെ തണുപ്പ് കുറഞ്ഞുപോയെന്ന് പറഞ്ഞാണ് ഇവര്‍ അസഭ്യം പറയുകയും മുഖത്ത് തുടരെ മര്‍ദിക്കുകയും ചെയ്തതെന്ന് കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബംഗളൂരു കോഴിക്കോട് അന്തര്‍സംസ്ഥാന നൈറ്റ്ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രതിഷേധം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *