
രാജപുരം : കോടോത്ത് ഡോ.അംബേദ്‌കർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ഹോസ്ദുർഗ് ഉപജില്ല കലോത്സവത്തിൻ്റെ ആദ്യ ഫണ്ട് ശേഖരണം നടന്നു. സ്കൂളിലെ 2007-08 വർഷത്തെ എസ്എസ്എൽസി ബാച്ച് നൽകുന്ന ആദ്യ ഫണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഏറ്റുവാങ്ങി. വർക്കിംഗ് ചെയർമാൻ സൗമ്യവേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എൻ.എസ്.ജയശ്രീ, എഇഒ കെ.സുരേന്ദ്രൻ, ഹയർ സെക്കൻഡറി അസി കോർഡിനേറ്റർ പി.മോഹനൻ , ടി.ബാബു എന്നിവർ സംസാരിച്ചു. പ്രൻസിപ്പൽ പി.എം.ബാബു സ്വാഗതവും പ്രധാനാധ്യാപിക കെ.ശാന്ത കുമാരി നന്ദിയും പറഞ്ഞു.
ഡോ.അംബേദ്‌കർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ഹോസ്ദുർഗ് ഉപജില്ല കലോത്സവത്തിൻ്റെ ആദ്യ ഫണ്ട് ശേഖരണം നടന്നു.












Leave a Reply