ദില്ലി:സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി ഐശ്വര്യ റായ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. തന്റെ അനുവാദമില്ലാതെ ചിത്രങ്ങളടക്കം ദുരുപയോഗം ചെയ്യുന്നു .വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കണം.ചിത്രങ്ങളും ശബ്ദവും അടക്കം വാണിജ ആവശ്യങ്ങൾക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അനുമതിയില്ലാതെ ചിത്രങ്ങൾ അടക്കം ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവിറക്കുമെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.കേസ് അടുത്തവർഷം ജനുവരി 15 ലേക്ക് മാറ്റി.ഇടക്കാല ഉത്തരവ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും












Leave a Reply