മംഗളൂരു: ശിവമോഗ്ഗ താലൂക്കിലെ മലവഗോപ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവതി ബസ് കയറി മരിച്ചു.

ദുമ്മല്ലി തണ്ട സ്വദേശി കവിതയാണ് (27) മരിച്ചത്. പഞ്ചസാര ഫാക്ടറിക്ക് സമീപം തിങ്കളാഴ്ചയായിരുന്നു സംഭവം. കവിതയും സഹോദരനും ശിവമോഗയിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്ബോള്‍ മറ്റൊരു ബൈക്ക് വന്ന് നേർക്കുനേർ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം പിറകില്‍ വന്ന സ്വകാര്യ ബസ് കവിതയുടെ ദേഹത്തിലൂടെ കയറിയിറങ്ങി. കവിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ ശിവമോഗ ഈസ്റ്റ് ഡിവിഷൻ ട്രാഫിക് പൊലീസ് കേസെടുത്തു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂവാറ്റുപുഴക്കും-കോതമംഗലത്തിനും ഇടയില്‍ കറുകടത്ത് വാഹനങ്ങള്‍ കൂടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. മൂന്നാർ സ്വദേശികളായ സൂര്യനെല്ലിയില്‍ വാടകക്ക് താമസിക്കുന്ന ശാന്തകുമാറിന്റെ ഭാര്യ അമുദയാണ് (42) മരിച്ചത്. അമുദയോടൊപ്പം മൂത്ത മകള്‍ അഭിരാമിയും (24), ഭർത്താവ് കണ്ണനുമാണ് (32) കാറില്‍ ഉണ്ടായിരുന്നത്. ഇവർക്കും സ്കൂട്ടർയാത്രികനായ കോതമംഗലം കളരിക്കുടിയില്‍ കെ.എസ്. ജിബിഷിനുമാണ് (40) പരിക്കേറ്റത്. സാരമായി പരിക്കേറ്റ അഭിരാമിയെയും കണ്ണനെയും തൊടുപുഴയിലെയും ജിബിഷിനെ കോലഞ്ചേരിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ഒമ്ബതോടെയാണ് അപകടം. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെവന്ന ലോറിയില്‍ ഇടിച്ചു. നിയന്ത്രണംവിട്ട് തിരിഞ്ഞ കാറിലേക്ക് പിറകില്‍നിന്ന് വന്ന പിക്അപ് ഇടിച്ചുകയറി. ഇതിനിടെ നിയന്ത്രണം നഷ്ടമായ ലോറി സ്കൂട്ടറില്‍ തട്ടിയശേഷം സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു.












Leave a Reply