കോഴിക്കോട്: മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ലോറി ഉടമ മനാഫ്. താൻ മതസ്പർദ്ധ വളർത്തിയിട്ടില്ലെന്നും ധർമസ്ഥലയുമായി ബന്ധപ്പെട്ട ഒരു വീഡിയോയ്ക്ക് ലൈക്ക് അടിച്ചതിനാണ് കേസ് ചുമത്തിയതെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. മല്ലു മാർട്ട് ട്രാവലിങ് എന്ന ആളുടെ ഒരു യൂട്യൂബ് വീഡിയോയുടെ താഴെ ലൈക്ക് അടിച്ചതിനാണ് തനിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ആയിരകണക്കിന് ആളുകൾ ലൈക്ക് ചെയ്ത വീഡിയോ ആണത്. അതിൽ എനിക്കെതിരെ മാത്രം കേസ് എടുത്തത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് കരുതുന്നത്. വീഡിയോ ചെയ്ത മല്ലു മാർട്ടിനെ അറിയില്ലെന്നും മനാഫ് പറഞ്ഞു.മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാണ് കിട്ടിയ നിർദേശം. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലും പിന്നാലെ ഉഡുപ്പി പൊലീസിന് മുന്നിലും ഹാജരാകും. ധർമസ്ഥലയിലെ കൊലപാതകങ്ങളെപറ്റി പറയുന്ന ഒരു വീഡിയോക്ക് ലൈക് അടിച്ചതിനാണ് ഇത്രയും വലിയ കേസ്, അല്ലാതെ മറ്റൊരു തെറ്റും താൻ ചെയ്തിട്ടില്ല. ജൂലൈയിലാണ് എഫ്ഐആർ ഇട്ടത് എന്നാൽ രണ്ട് മാസത്തിനു ശേഷമാണ് അതിന്റെ കോപ്പി തന്റെ കൈയിൽ കിട്ടിയതെന്നും മനാഫ് പറഞ്ഞു. കേസിൽ രണ്ടാം പ്രതിയാണ് മനാഫ്.
ആയിരകണക്കിന് ആളുകൾ ലൈക്ക് ചെയ്ത വീഡിയോയില്‍ തനിക്കെതിരെ മാത്രം കേസ് എടുത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് മനാഫ്












Leave a Reply