ജില്ലാ മെഡിക്കൽ ഓഫീസ് അടച്ചു പൂട്ടി യൂത്ത് കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റി ബോർഡ് സ്ഥാപിച്ചു

കാഞ്ഞങ്ങാട് : ജില്ലയിലെ ആരോഗ്യ വകുപ്പിന് നാഥനില്ലാത്തതിനാലും ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാലും അമ്മയും കുഞ്ഞും ആശുപത്രി ഉൾപ്പെടെ അടച്ചു പൂട്ടേണ്ട സാഹചര്യം ആയതിനാൽ 15-6-2025 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തിക്കുന്നതല്ല എന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അടച്ചു പൂട്ടി ബോർഡ് സ്ഥാപിച്ചു
യൂത്ത് കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ നിലവിൽ രാത്രികാല ഒ പി നിർത്തലാക്കിയതിലും നിലവിലുള്ള ഡോക്ടറെയും മറ്റുജീവനക്കാരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിന്റെ പശ്ചാതലത്തിലാണ് യൂത്ത് കോൺഗ്രസ്‌ സമരം നടത്തിയത്. കഴിഞ്ഞ ദിവസം 25 ഓളം ഡോക്ടർമാരെ പകരം സംവിധാനം ഇല്ലാതെ സ്ഥലം മാറ്റുകയും കാസർഗോഡ് മെഡിക്കൽ കോളേജ് ഇപ്പോഴും ഒ പി മാത്രം ആയി ശൈശവവസ്ഥയിൽ കിടക്കുകയും ടാറ്റാ ആശുപത്രി പൊളിച്ചു കളയുകയും മറ്റ് ആശുപത്രികളിൽ ഡോക്ടർ മാരും ജീവനക്കാരും അനുബന്ധ സേവനങ്ങളും ലഭിക്കാതെ രോഗികളെ പുറത്താക്കി നോക്കു കുത്തിയായി മാറിയിരിക്കുകയാണെന്ന് ഡി സി സി വൈസ് പ്രസിഡന്റ് ബി ബി പ്രദീപ്‌ കുമാർ ആരോപിച്ചു. യൂത്ത് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ കാസർഗോഡ് ജില്ലയോട് ഇടത് സർക്കാരും ആരോഗ്യ മന്ത്രിയും കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ്‌ പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു ആരോഗ്യമന്ത്രി വീണ ജോർജ് കേരളത്തിന്‌ അപമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, രോഹിത് എറു വാട്ട് മണ്ഡലം പ്രസിഡന്റ്മാരായ വിനീത് എച്ച് ആർ, അനൂപ് ഓർച്ച, സിജോ അബാട്ട്, രാഹുൽ നാർക്കല പദ്മകുമാർ കൊടവലം റഷിദ്‌ നാലെക്ര, വരുൺ രാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *