നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു

സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെം​ഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. തൃശൂരില്‍ നിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ ഷൈന്‍ ടോമിന്‍റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *