ചലച്ചിത്ര ലോകത്ത് ഭീഷണി സാന്ദ്ര തോമസിനും പിതാവിനും വധഭീഷണി

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ വധഭീഷണി ഉയർന്നതായി പരാതി. പ്രൊഡക്ഷൻ കൺട്രോളർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രൊഡക്ഷൻ കൺട്രോളറായ റെനി ജോസഫ് ഭീഷണി സന്ദേശം അയച്ചതായും, സാന്ദ്ര തോമസിനെ നേരിട്ട് വിളിച്ച് ഭീഷണി മുഴക്കിയതായും സന്ദേശത്തിൽ പറയുന്നതായി ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് പോലീസിൽ പരാതി നൽകി. തനിക്കും പിതാവിനും വധഭീഷണിയുണ്ടെന്ന് സാന്ദ്ര ആരോപിക്കുന്നു.മാർച്ച് 25-നാണ് സാന്ദ്രാ തോമസ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതെങ്കിലും, പ്രതികൾക്കെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് അവർ പറയുന്നു. നടപടിയെടുക്കാത്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസിനും വിജിലൻസ് വകുപ്പിനും പരാതി കൈമാറാനാണ് സാന്ദ്രയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *