മദ്യപിച്ച് വാഹനമോടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർമാർക്കെതിരെ കർശന നടപടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാ‍ർ.

മദ്യപിച്ച് വാഹനമോടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർമാർക്കെതിരെ കർശന നടപടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാ‍ർ. മദ്യപിച്ച് ബ്രെത്ത് അനലൈസറിൽ പരിശോധിക്കുമ്പോൾ അരിഷ്ടമോ ഹോമിയോ ഗുളികയോ കഴിച്ചതാണെന്ന് കാരണം പറയരുത്. സർക്കാർ പി എച്ച് എസ് സിയിൽ ഫ്രീ ആയി പാരസെറ്റമോൾ കിട്ടും. ഡ്യൂട്ടിക്ക് വരുമ്പോൾ ബുദ്ധിമുട്ടുള്ളവ‍ർ അത് കഴിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു കർശന നടപടിയെടെത്തതിനാൽ കെ എസ് ആർ ടി സി അപകടങ്ങൾ കാരണം നേരത്തെയുണ്ടായിരുന്ന അപകടങ്ങളേക്കാൾ 35 ശതമാനം അപകടങ്ങൾ കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു

Leave a Reply

Your email address will not be published. Required fields are marked *