പനത്തടി ഗ്രാമ പഞ്ചായത്തിൽ ചട്ട വിരുദ്ധമായി വിളിച്ചുചേർത്ത ഭരണസമിതി യോഗം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് പഞ്ചായത്തംഗം കത്ത് നൽകി.

രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്തിൽ ചട്ട വിരുദ്ധമായി വിളിച്ചുചേർത്ത ഭരണസമിതി യോഗം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് പഞ്ചായത്തംഗം എൻ വിൻസന്റ് കത്ത് നൽകി.

കഴിഞ്ഞദിവസം ചേർന്ന സാധാരണ ഭരണസമിതി യോഗത്തിന്റെ അറിയിപ്പ് അംഗങ്ങൾക്ക് നൽകിയത് തലേദിവസം വൈകിട്ട് ആണ്. സാധാരണ യോഗങ്ങളുടെ അറിയിപ്പ് മൂന്ന് ദിവസങ്ങൾക്കു മുൻപെങ്കിലും ജനപ്രതിനിധികളെ അറിയിക്കണം എന്നാണ് ചട്ടം. ഇതേ ദിവസം ജനപ്രതിനിധികൾ ഏറ്റെടുത്ത ഉന്നതിയോഗങ്ങൾ അടക്കം നടക്കുമ്പോഴാണ് പ്രസിഡന്റ് ഏകപക്ഷീയമായി യോഗം വിളിച്ചുചേർത്തത് എന്ന് ആക്ഷേപം. പ്രതിപക്ഷ അംഗങ്ങളായ എൻ. വിൻസെന്റ്, രാധ സുകുമാരൻ, കെ. എസ് പ്രീതി എന്നിവർക്ക് യോഗത്തിൽ എത്തി ചേരാൻ സാധിച്ചില്ല. പ്രതിപക്ഷ അംഗമായ കെ കെ വേണുഗോപാൽ യോഗത്തിലെത്തി ക്രമപ്രശ്നം ഉന്നയിച്ച് യോഗത്തിൽ നിന്നും വിട്ടുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *