സീതാം ഗോളിയിൽ യുവാവിനെ തലക്കെടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് കുമ്പള പോലീസ്

കാസർഗോഡ്:
സീതാം ഗോളിയിൽ യുവാവിനെ തലക്കെടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെമണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് കുമ്പള പോലീസ്. കുമ്പള നായ്ക്കാപ്പ് കോട്ടക്കാറിലെ ശ്രീനിവാസ(39) നെയാണ് കുമ്പള പോലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ് ഐ മാരായ സി സനിത്, അനന്തകൃഷ്ണ ആർ മേനോൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റമാണ് പ്രകോപനത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് അറസ്റ്റിലായ ശ്രീനിവാസ മൊഴി നൽകിയതെന്ന് പോലീസ്പറഞ്ഞു. നീർച്ചാൽ ബാപ്പാലിപ്പൊനം കുണ്ടിക്കാനയിലെ സവാഹിദിനെ(35)യാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സീതാംഗോളി ബീവറേജ് ഷോപ്പിന് സമീപത്ത് കെട്ടിടത്തിന്റെ പിൻഭാഗത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്.

വിവരമറിഞ്ഞ്കുമ്പളപ്പോലീസും ബന്ധുക്കളും സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ തന്നെകൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. കൊലപാതത്തിന് ഉപയോഗിച്ച മരവടിയും സ്ഥലത്തുനിന്നും രക്തം പറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ദിവസം രാവിലെ സഫാഹിദും,ശ്രീനിവാസയുമായി നിസ്സാര പ്രശത്തെ ചൊല്ലി വാക്കേറ്റം ഉണ്ടായിരുന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ശ്രീനിവാസിയെ കസ്റ്റഡിയിലെടുത്തത്.

ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. തുടർന്നാണ് പ്രതിയുടെ അറസ്റ്റ്
രേഖപ്പെടുത്തിയതെന്നും, കൊലപാതത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *