കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിനിടയില്‍ ഉണ്ടായസംഘര്‍ഷം യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിനിടയില്‍ ഉണ്ടായസംഘര്‍ഷം യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടയില്‍ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേതാക്കളും കാസര്‍കോട് ജില്ലാ കമ്മിറ്റി നേതാക്കളും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നാട്ടുകാരനായ യുവാവിനെ കണ്ണൂരിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആളുമാറി മര്‍ദ്ദിക്കുകയായിരുന്നു. പടന്നക്കാട് തീര്‍ത്ഥങ്കരയിലെ ഗോപികാ നിവാസില്‍ ഗോപാലന്റെ മകന്‍ ഗോകുല്‍ ഗോപാലനാണ് (28,) ആക്രമിക്കപ്പെട്ടത്. കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗോകുലിനെ കോളേജിന്റെ മതിലിനു സമീപത്തുള്ള റോഡില്‍ വച്ച് രാത്രി 1 30 മണിയോടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ നേതാവുമായ നന്ദജും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ആശിഷും മറ്റു കണ്ടാല്‍ അറിയാവുന്ന രണ്ടുപേരും ചേര്‍ന്ന് ആക്രമിക്കുകയും കല്ലുകൊണ്ട് മുഖത്തു കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കുത്തേറ്റ് ഗോകുലിന്റെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോകുലിന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *