ന്യൂഡൽഹി: ഇത്തവണയും റിപ്പബ്ലിക് പരേഡിൽ രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും ഇരിപ്പിടങ്ങളെ ചൊല്ലി കോൺഗ്രസ് വിമർശനങ്ങൾ ഉയർത്തി. പ്രോട്ടോകോൾ പ്രകാരമല്ല ഇരിപ്പടങ്ങൾ ഒരുക്കിയതെന്നാണ് കോൺഗ്രസിൻ്റെ കുറ്റപ്പെടുത്തൽ. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെക്കും മൂന്നാം നിരയിലാണ് റിപ്പബ്ലിക് പരേഡിൽ ഇരിപ്പിടങ്ങൾ ഒരുക്കിയത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്നും സർക്കാർ മാന്യതകൾ പാലിച്ചില്ലെന്നും കോൺഗ്രസ് വിമർശിച്ചു.
കോൺഗ്രസ് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിംഗ് സുർജേവാലയാണ് എക്സ് പോസ്റ്റിലൂടെ വിമർശനം അറിയിച്ചത്. മൂന്നാം നിരയിൽ ഇരിക്കുന്ന രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും ചിത്രം പങ്കുവെച്ചായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.
പ്രതിപക്ഷ നേതാവിനോടുള്ള ഇത്തരം പെരുമാറ്റം രാജ്യത്ത് നിലനിൽകുന്ന മര്യാദയുടെയോ, പാരമ്പര്യത്തിന്റെയോ, പ്രോട്ടോക്കോളിന്റെയോ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും അപകർഷതാബോധം നിറഞ്ഞ സർക്കാരിനെ മാത്രമെ ഇത് വെളിപ്പെടുത്തുന്നുള്ളൂ,” എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയോടുള്ള ഈ പെരുമാറ്റം “സ്വീകാര്യമല്ല” എന്നും പ്രതികരിച്ചു.












Leave a Reply