വേദനയെ തോൽപ്പിക്കുന്ന നിശ്ചയദാർഢ്യം
എന്ന വിദ്യഭ്യാസ മന്ത്രിയുടെ കുറിപ്പ് വായിക്കാനിടയായി.
പടന്ന എംആർവിഎച്ച്എഎസിലെ മിടുക്കിയായ വിദ്യാർത്ഥിനി സിയ ഫാത്തിമയുടെ സങ്കടം നിറഞ്ഞ സന്ദേശവും, സ്കൂൾ അധികൃതരുടെ അപേക്ഷയും ശ്രദ്ധയിൽപ്പെട്ട മന്ത്രി
ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകുകയായിരുന്നു.
‘വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗത്തോട് പോരാടുമ്പോഴും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ മാറ്റുരയ്ക്കാനുള്ള ആ കുട്ടിയുടെ ആഗ്രഹം എങ്ങിനെ കണ്ടില്ലെന്ന് നടിക്കാനാകും ?
യാത്രചെയ്യുന്നതിന് ഡോക്ടർമാരുടെ കർശന വിലക്കുള്ളതിനാൽ,
തൃശ്ശൂരിലെ കലോൽസവ
വേദിയിലെത്തി മത്സരത്തിൽ പങ്കെടുക്കാൻ സിയ മോൾക്ക് സാധിക്കില്ല. ഈ അവസ്ഥ മനസ്സിലാക്കിയാണ്, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രത്യേക താൽപര്യമെടുത്ത് സിയക്ക് ഫാത്വിമക്ക് വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസ് വഴി മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത്.
നാളെ രാവിലെ 11 മണിക്ക് വേദി 17 ആയ സി.എം.എസ്.എച്ച്.എസ്.എസിൽ നടക്കുന്ന അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സിയ ഫാത്തിമ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. അധികൃതർ ഓൺലൈനിൽ തന്നെ മത്സരം നിരീക്ഷിക്കുകയും, മൂല്യനിർണ്ണയം നടത്തുകയും ചെയ്യും.
രോഗപീഡകൾക്കിടയിലുംകലയെ നെഞ്ചോട് ചേർക്കുന്ന സിയ ഫാത്തിമയുടെ അതിജീവന പോരാട്ടത്തിന് ഇതൊരു കൈത്താങ്ങാവട്ടെ.
എനിക്ക് അടുത്തറിയുന്ന ഒരു കുടുംബമാണ് സിയയുടേത്.
പി. മുനീറിൻ്റെയും എൽ.കെ സാറുവിൻ്റെയും മകളായ സിയ ഫാതിമയ്ക്ക് പടന്ന പഞ്ചായത്ത് പ്രസിഡൻ്റ് പി സി സുബൈദ മത്സരത്തിന്
.എല്ലാവിധ വിജയാശംസകളും,
വേഗത്തിലുള്ള രോഗശമനവും ആശംസിച്ചു.












Leave a Reply