തെന്നിന്ത്യയുടെ ‘ജനനായകന്’ ഇന്ന് 51-ാം പിറന്നാൾ


ന്ത മൂഞ്ചിയെ പാക്ക യാരാവത് പണം മുടക്കുമാ’, കാലങ്ങൾക്ക് മുൻപ് ഒരു പതിനെട്ട് വയസുകാരൻ നടനെ നോക്കി ആളുകൾ ചോദിച്ച ചോദ്യമായിരുന്നു ഇത്. അച്ഛൻ സംവിധായകനായത് കൊണ്ടു മാത്രം നായകനായി എന്നും പരിഹാസങ്ങൾ. ഈ ആക്ഷേപങ്ങൾ ആ പയ്യന്റെ മനസിനെ വല്ലാതങ്ങ് വേദനിപ്പിച്ചുവെങ്കിലും പിന്മാറാൻ അവൻ ഒരുക്കമല്ലായിരുന്നു. പിന്നീട് ഏതാനും ചില സിനിമകൾ അഭിനയിച്ച ആ പയ്യന്റെ കരിയർ ‘തുള്ളാതമനവും തുള്ളും’ എന്ന ഒറ്റ ചിത്രത്തിലൂടെ മാറി മറിഞ്ഞു. പിന്നീടിങ്ങോട്ട് തമിഴ് സിനിമയുടെ തലപ്പത്ത് കസേരയിട്ടിരിക്കാനുള്ള പരിശ്രമമായിരുന്നു. ഒടുവിൽ മറ്റാരാലും മറികടക്കാനാകാത്ത, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളും താരമൂല്യമുള്ള ഒരാളുമായി അയാൾ മാറി. ആരാധകർ അവനെ ദളപതി എന്ന് സ്നേഹത്തോടെ വിളിച്ചു. അതേ, ജോസഫ് വിജയ് എന്ന വിജയ്. രാഷ്ട്രീയത്തിലും തന്റെ സിംഹാസനം ഉറപ്പിക്കാൻ തയ്യാറെടുക്കുന്ന വിജയിയുടെ അൻപത്തി ഒന്നാം പിറന്നാളാണ് ഇന്ന്. ആരാധകർ ആഘോഷങ്ങൾക്ക് തിരികൊളുത്തുമ്പോൾ വിജയിയുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.

Leave a Reply

Your email address will not be published. Required fields are marked *