ബദിയഡുക്കയിലെ ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിൽ ഒരുമാസത്തിനുള്ളിൽ അടയ്ക്ക കടത്തിയത് 14 തവണ. 15-ാമത്തെ തവണ കടത്തവെയാണ് ജിഎസ്ടി എൻഫോഴ്സ്മെന്റ് ഇന്റലിജന്റ്സ് ഉദ്യോഗസ്ഥരുടെ പിടിവീണത്. ഇത്രയും തവണകളായി അഞ്ചുകോടി രൂപയുടെ അടയ്ക്ക കടത്തി.ഇങ്ങനെയൊരു സ്ഥാപനമില്ലെന്നും ഇതുവഴി നടക്കുന്ന ചരക്കുകൈമാറ്റത്തിന്റെ നികുതി ഒരുരൂപപോലും സർക്കാരിൽ അടയുന്നില്ലെന്നും പിടിച്ച അടയ്ക്കാലോഡ് വിട്ടുകൊടുക്കാൻ വൻ സമ്മർദവും. വിറ്റവരും വാങ്ങുന്നവരും കാണാമറിയത്താണെങ്കിലും അണിയറയിൽ നീക്കം സജീവം. രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്നടക്കം ഫോൺവിളികളെത്തുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്. ഒരു സമ്മർദത്തിനും വഴങ്ങാതെ ജിഎസ്ടി ഉദ്യോഗസ്ഥർ തട്ടിപ്പുരീതിക്ക് പിന്നാലെ അന്വേഷണവുമായി നീങ്ങുകയായിരുന്നു.
ബദിയഡുക്കയിലെ ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിൽ ഒരുമാസത്തിനുള്ളിൽ അടയ്ക്ക കടത്തിയത് 14 തവണ.












Leave a Reply