തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷാ തീയതികളിൽ മാറ്റം വരുത്തും. ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് ആലോചന. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാകും അന്തിമ തീരുമാനം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ പരീക്ഷയെത്തിയാൽ തെരെഞ്ഞെടുപ്പ് ജോലിയുള്ള അധ്യാപകർക്കടക്കം ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് തീരുമാനം. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ഭൂരിപക്ഷവും സ്‌കൂളുകളാണെന്നതും തിരിച്ചടിയാണ്.

നിലവിലെ സാഹചര്യത്തിൽ ഡിസംബർ അഞ്ച് കഴിഞ്ഞാൽ അവധി ദിനങ്ങളും വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞ ശേഷം മാത്രമേ പരീക്ഷ നടത്താനാകൂ. 2025- 26 വിദ്യാഭ്യാസ കലൻഡർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാം പാദ വാർഷിക പരീക്ഷകൾ നടത്താനിരുന്നത്. ഡിസംബർ ഒമ്പത്, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. 13നാണ് ഫലം.
തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ ക്രിസ്മസ് അവധിക്ക് മുമ്പ് 15 മുതൽ 19 വരെ അഞ്ച് പ്രവൃത്തിദി നങ്ങളാണുള്ളത്. 20 മുതൽ 28 വരെയാണ് ക്രിസ്‌മസ് അവധി.
രണ്ടാംഘട്ട പരീക്ഷകൾ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ വാരത്തിലുമായി നടത്തേ ണ്ടിവരും.












Leave a Reply