ക്ഷേമ പെന്‍ഷനില്‍ അടക്കമുള്ള വര്‍ധന അധിക ബാധ്യതയുണ്ടാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.


ക്ഷേമ പെൻഷൻ ഉൾപ്പെടെ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ വർദ്ധനവ് വരുത്താനുള്ള തീരുമാനവും മന്ത്രിസഭ കൈകൊണ്ടു. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 400 രൂപ വർദ്ധിപ്പിച്ച് 2000 രൂപയാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സാമ്പത്തിക സഹായം കിട്ടാത്തവർക്ക് സ്ത്രീസുരക്ഷ പെൻഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെൻഷനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 33.34 ലക്ഷം സ്ത്രീകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ആശ വർക്കർമാരുടെ പ്രതിമാസ ഹോണറേറിയത്തിൽ 1000 രൂപയുടെ വർദ്ധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയത്തിലും 1000 രൂപയുടെ വർദ്ധനവ്. അങ്കണവാടി ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക പെട്ടെന്ന് തീർത്ത് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെട്ടിട നിർമ്മാണ ക്ഷേമനിധി കുടിശ്ശികയും തീർപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന കൂലിയും വർദ്ധനവ് വരുത്തിയിട്ടുണ്ട്. 50 രൂപയാണ് പ്രതിദിന കൂലിയിൽ വരുത്തിയിരിക്കുന്ന വർദ്ധന. സാക്ഷരതാ ഡയറക്ടർമാരുടെ ഓണറേറിയത്തിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. 1000 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പ്രഖ്യാപനങ്ങൾ കേരളപ്പിറവി ദിനമായ നവംബർ‌ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യുവ തലമുറയ്ക്ക് സ്‌കോളര്‍ഷിപ്പിനായി കണക്ട് ടു വര്‍ക്ക് എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കും. കുടുംബശ്രീ എഡിഎസിന് പ്രവര്‍ത്തന ഗ്രാന്‍ഡ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *