കെ ടെറ്റ് വിഷയത്തിൽ അപ്പീൽ സമർപ്പിച്ച് അധ്യാപകരുടെ ആശങ്കയകറ്റണം: എ കെ എസ് ടി യു

കാഞ്ഞങ്ങാട്. കെ ടെറ്റ് വിഷയത്തിൽ അടിയന്തിരമായി അപ്പീൽ സമർപ്പിച്ച് അധ്യാപകരുടെ ആശങ്കയകറ്റണമെന്നാവശ്യപ്പെട്ട്
എ കെ എസ് ടി യൂ ജില്ലാ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. എ കെ എസ് ടി യൂ സംസ്ഥാന സെക്രട്ടറി കെ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് രാജീവൻ എം ടി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത്സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റിയംഗം സുനിൽകുമാർ കരിച്ചേരി,
കൗൺസിൽ അംഗങ്ങളായ അജയകുമാർ ടി എ,രാജേഷ് ഓൾ നടിയൻ,സജയൻ എ.രാജഗോപാലൻ പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *