
പാണത്തൂർ – പാണത്തൂർ ഗവ: വെൽഫെയർ ഹൈസ്കൂളിൽ കലയുടെ ഉൽസവത്തിന് നാളെ തിരിതെളിയും. രാവിലെ 11 മണിക്ക് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് കലോൽസവം ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് സമഗ്ര ഗുണമേന്മ പരിപാടി “മുന്നേറ്റം”, സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം, ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ച ജലശുദ്ധീകരണ പ്ലാൻ്റ്, നവീകരിച്ച കമ്പ്യൂട്ടർ ലാബ് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.എൻ സരിത ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻ്റ് പി തമ്പാൻ അധ്യക്ഷത വഹിക്കും. പ്രധാനധ്യാപിക അംബിക കെ, സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ എം.കെ സുരേഷ്, എംപിടിഎ പ്രസിഡൻ്റ് ശാലിനി കെ.വി, സ്റ്റാഫ് സെക്രട്ടറി സുമതി പി.കെ എന്നിവർ സംസാരിക്കും.
പാണത്തൂർ ഗവ: വെൽഫെയർ ഹൈസ്കൂൾ കലോൽസവം” മെറാക്കി “നാളെയും, മറ്റെന്നാളുമായി നടക്കും.












Leave a Reply