

തൃക്കരിപ്പൂർ:ചരിത്രത്തിൻ്റെ ബാക്കിപത്രമായ സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ ഇല്ലായ്മ ചെയ്ത്, എല്ലാവർക്കും വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തൊഴിൽ, ജീവിത സാഹചര്യങ്ങൾ എന്നിവ ഒരോ വ്യക്തിക്കും ഉറപ്പ് വരുത്താൻ സഹായകമാകണം നമ്മുടെ വിദ്യാഭ്യാസമെന്ന് ജില്ലാപഞ്ചായത്ത് മെമ്പർ സി.ജെ സജിത്ത് അഭിപ്രായപ്പെട്ടു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് സമഗ്ര ശിക്ഷാ കാസർഗോഡ് ബി.ആർ.സി ചെറുവത്തൂർ മാച്ചിക്കാട്ട് കമ്മ്യൂണിറ്റി ഹാളിൽ ലഹരിക്കെതിരെ നടന്ന ബോധവൽക്കരണ ക്ലാസിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ‘മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം യുക്തിചിന്ത, പ്രശ്നപരിഹരണ ശേഷി, പ്രായോഗികശേഷി, അറിവിനെ മൂലധനം മാക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരിക്കണം വിദ്യാഭ്യാസ പരിപാടികൾ ഉന്നം വെക്കേണ്ടത് ജില്ലാ പഞ്ചായത്ത് ഈ ലക്ഷ്യത്തോടെയാണ് വൈവിധ്യ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. ചടങ്ങിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം. സുമേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെറുവത്തൂർ എ. ഇ. ഒ രമേശൻപുന്നത്തിരിയൻ മുഖ്യാതിഥിയായിരുന്നു. പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ് ബുഷ്റ പി , വാർഡ് മെമ്പർ രാഘവൻ എം, സി ഡി എസ് ചെയർപേഴ്സൻ റീന സി, എന്നിവർ ആശംസകൾ അറിയിച്ചു. കാസർഗോഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ വി സുരേഷ് ലഹരി വിരുദ്ധ ക്ലാസ് കൈകാര്യം ചെയ്തു. തുടർന്ന് കുട്ടമത്ത് ഹയർ സെക്കൻ്ററി അധ്യാപകൻ ഷിജു ടി.വി കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. പരിപാടിക്ക് ക്ലസ്റ്റർ കോ- ഓഡിനേറ്റർമാരായ ശ്രുതി കെ, സയന വി.എം സാവിത്രി സി, രേണുക . കെ, സനൂപ് സി , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബി.ആർ സി ട്രെയിനർ രാജഗോപാലൻ പി സ്വാഗതവും ക്ലസ്റ്റർ കോ- ഓഡിനേറ്റർ സൂര്യ കെ.വിന്ദിയും പ്രകാശിപ്പിച്ചു.
സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് വിദ്യാഭ്യാസ പദ്ധതികൾ എത്തിച്ചേരണം












Leave a Reply