മത-സാമൂഹിക സൗഹൃദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാണത്തൂരിൽ സംഘടിപ്പിച്ച ശുഹദാ സൗഹൃദ ചായ ശ്രദ്ധേയമായി.

 

പാണത്തൂർ: ശുഹദാ ഹുബ്ബുറസൂൽ കോൺഫറൻസിനോട് അനുബന്ധിച്ച് നടന്ന ചായസൽക്കാരത്തിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
സെപ്റ്റംബർ 23-ന് വൈകുന്നേരം 6 മണിക്ക് പാണത്തൂരിൽ വെച്ച് നടക്കുന്ന ‘ഹുബ്ബുറസൂൽ’ കോൺഫറൻസിന് മുന്നോടിയായാണ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടിയിൽ തമ്പാൻ. പി, എ.കെ. ശശി, റോണി അന്തോണി, വിനോദ് കുമാർ, സുനിൽ, കൃഷ്ണ കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ശിഹാബുദ്ദീൻ അഹ്സനി അധ്യക്ഷത വഹിച്ചു, അസ്അദ് നഈമി, നൗഷാദ് ചുള്ളിക്കര, ശുഐബ് സഖാഫി, ഹനീഫ മുനാദി, മൊയ്തു കുണ്ടുപള്ളി സുഹൈൽ പാണത്തൂർ, അഷ്റഫ് ഏരത്ത്,ആഷിക് ചെമ്പേരി, റഊഫ് ചെമ്പേരി,, ശാക്കിർ ചെമ്പേരി, പാണത്തൂരിലെ മതസൗഹാർദ്ദം കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം പരിപാടികൾ സഹായകമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്ച നടക്കുന്ന ‘ഹുബ്ബുറസൂൽ’ കോൺഫറൻസിൽ പ്രമുഖ സാംസ്കാരിക നായകർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *