
ചുള്ളിക്കര : പ്രവാചകൻ മുഹമ്മദ് നബി (സ്വ )യുടെ 1500 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസ, ഖാജ ഗരീബ് നവാസ് അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നൂറുൻ അലാ നൂർ എന്ന പേരിൽ മീലാദ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
പരിപാടി യുടെ ഭാഗമായി വെള്ളിയാഴ്ച ജുമുഅ നിസ്കാര ശേഷം തിരുവസന്തം 1500′ എന്ന പേരിൽ പോസ്റ്റർ പ്രകാശനം നടത്തി.
20.9.2025 ശനിയാഴ്ച രാവിലെ 11 മണിക്ക് മൗലിദ് സദസ്സ് നടക്കും. വൈകിട്ട് 3 മുതൽ ദർസ് വിദ്യാർത്ഥികളുടെയും 7മണിക്ക് മദ്രസ വിദ്യാർത്ഥികളുടെയും ഇസ്ലാമിക കലാ മത്സരങ്ങൾ
സമ്മാനദാനം, പൊതു പരീക്ഷ സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കും
തുടർന്ന് നടക്കുന്ന സമാപന സദസ്സിൽ റാഷിദ് ഹിമമി മീലാദ് സന്ദേശ പ്രസംഗം നടത്തും. കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും അബ്ദുൽ റഹിമാൻ നൂറാനി സ്വാഗതം പറയും ഷിഹാബുദീൻ അഹ്സനി ഉൽഘാടനം ചെയ്യും. ബഷീർ സഖാഫി പെരുമുഖം, ഇബ്രാഹിം മുസ്ലിയാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.












Leave a Reply