
പനത്തടി:ബളാന്തോട് ഹയർ സെക്കൻഡറി സ്ക്കൂൾ റോഡിൻ്റെ സുരക്ഷാ ഭിത്തി, അടിത്തറകെട്ടാതെ കെട്ടിയുയർത്തിയ,കരാറുകമ്പനിക്കും, ഒത്താശ ചെയ്ത് നഗ്നമായ അഴിമതിക്ക് കൂട്ട് നിന്ന KRFB ക്കും എതിരെ നാട്ടുകാരും, രക്ഷിതാക്കളും രംഗത്ത്. സംസ്ഥാന പാതയുടെ നിർമ്മാണത്തിനോടനുബന്ധിച്ച് പനത്തടി ടൗണിൽ വീതി കൂടിയതിന്റെ ഭാഗമായി സ്ക്കൂൾ റോഡ് സുരക്ഷാ ഭിത്തി കെട്ടി പുനർനിർമ്മിക്കേണ്ടി വന്നതിൻ്റെ ഭാഗമായി, ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള സ്ക്കൂൾ റോഡ് ഏറ്റെടുത്ത് സുരക്ഷിതമായി നിർമ്മിക്കാർ വിദ്യാഭ്യാസ വകുപ്പും, ജില്ലാ പഞ്ചായത്തും തയ്യാറാകാതെ മാറിനിന്ന സാഹചര്യത്തിൽ, മലനാട് വികസന സമിതിയുടെ ശക്തമായ ഇടപെടലുകളുടെ ഫലമായി ഒടുവിൽ KRFB തന്നെ സ്ക്കൂൾ റോഡിൻ്റെ സുരക്ഷാ ഭിത്തി കെട്ടാൻ തയ്യാറായി.
ഇത് സംബന്ധിച്ച ഉത്തരവാദിത്വം, സംസ്ഥാന പാതയുടെ കരാർ ഏറ്റെടുത്ത കുദ്രോളി ബിൽഡേഴ്സിനെ ഏൽപ്പിച്ചു.
എന്നാൽ, ആവശ്യമായ അടിത്തറ ഉറപ്പിക്കാതെ, നിർമ്മാണം ആരംഭിച്ച സുരക്ഷാ ഭിത്തി ഇപ്പോൾ അപകടാവസ്ഥയിൽ ആണ് ഉള്ളത്. കെട്ടിയുയർത്തിയ ഭിത്തിയുടെ പലഭാഗത്തും പുറത്തേക്ക് തള്ളിയ നിലയിലാണ് ഇപ്പോഴുള്ളത്. രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ പ്രധാന ഹയർ സെക്കൻഡറി സ്ക്കൂൾ ആയ ബളാന്തോട് ഹയർ സെക്കൻഡറി സ്ക്കൂൾ കുട്ടികളുടെ, രക്ഷിതാക്കളും സ്കൂൾ PTA പ്രതിനിധികളും, അധ്യാപകരും, പതിയിരിക്കുന്ന അപകടം മുന്നിൽ കണ്ട് അതീവ ആശങ്കയിൽ ആണ്. ഇത് സംബന്ധിച്ച പരാതികൾ ജില്ലാ കളക്ടർക്ക് നൽകുവാൻ മലനാട് വികസന സമിതി തീരുമാനിച്ചു.
അടിത്തറ ഇല്ലാത്ത സുരക്ഷാ ഭിത്തി നിർമ്മാണം, പ്രത്യക്ഷമായി കാണാതിരിക്കാൻ, വീണ്ടും, ഇതിൻ്റെ അടിയിൽ, സംസ്ഥാന പാതയുടെ ഷോൾഡർ ലെവൽ കുറച്ച്, ടൗൺ ബ്യൂട്ടിഫിക്കേഷൻ എന്ന പുതിയ പദ്ധതി എസ്റ്റിമേറ്റ് തയ്യാറാക്കി, റൊഡ് ലെവലിൽ നിന്നും 1.5 മീറ്ററോളം ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മാണത്തിന് വഴിയൊരുക്കുകയാണ് KRFB യും, കരാറുകാരും. ഇത് പൊതുമുതൽ ധൂർത്തടിച്ച്, കരാറുകാരന് ലാഭമുണ്ടാക്കാനുള്ള ഗൂഢ ശ്രമമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പനത്തടി ടൗണിൽ പിഡബ്ല്യുഡി ഭൂമി കയ്യേറി നിർമ്മിച്ച കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചു നീക്കി, ഭുമി ഏറ്റെടുത്താൽ, ടൗണിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ ആവശ്യമായ സ്ഥലസൗകര്യം ഒരുങ്ങും. എന്നാൽ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയ പദ്ധതി പ്രകാരം, പിഡബ്ല്യുഡി ഭൂമി അളന്ന് തിട്ടപ്പെടുത്തിയ,2019 ലെ രേഖകൾ പ്രകാരം അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ ആവശ്യമായ സർവ്വെ ഉദ്യോഗസ്ഥരെ നിയൊഗിക്കാൻ, ജില്ലാ ഭരണകൂടവും, സവവ്വെ ഡിപ്പാർട്ട്മെൻ്റും, തയ്യാറാകാത്തത് വലിയ ജനരൊക്ഷം ഉയരുവാൻ കാരണമായിട്ടുണ്ട്. ഈ വിഷയം ഉയർത്തി വലിയ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ മലനാട് വികസന സമിതി മുന്നോട്ട് വരുമെന്ന്, മലനാട് വികസന സമിതി ചെയർമാൻ ആർ സൂര്യനാരായണ ഭട്ട്, കൺവീനർ ബാബു കദളിമറ്റം, ജനറൽ സെക്രട്ടറി ബി അനിൽകുമാർ, വർക്കിംഗ് ചെയർമാൻ കെ ജെ സജി, ട്രഷറർ അജി ജൊസഫ്, മലനാട് വികസന സമിതി നേതാക്കളായ ഏ കെ ശശി, ജനാർദ്ദനൻ ടി സി, രാജീവ് തോമസ്, അബു താഹിർ, സുനിൽ കുമാർ പി എൻ, മോൻസി കെ, സനൽകുമാർ സി എസ്, കെ യു കൃഷ്ണകുമാർ,ശശി അട്ടേങ്ങാനം, ഷിജു കുമാർ എസ്,ജി ഷാജിലാൽ, കെ ബാലൻ,കെ എൻ വേണു, റോബി തോമസ്, സുരേഷ് ബാബു, അരുൺ ബാലകൃഷ്ണൻ, മഹേഷ് ചെറുപനത്തടി,കെ കുഞ്ഞികൃഷ്ണൻ ബളാന്തോട്, കെ പദ്മനാഭൻ കണ്ണോത്ത് മാച്ചിപ്പള്ളി, നൗഷാദ് ബളാന്തോട്, സജീവ് മാച്ചിപ്പള്ളി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.












Leave a Reply