
ഇന്നലെ, 18/09 രാത്രി കുറ്റിക്കോൽ വെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന ബേഡകം SI മനോജിനെയും പോലീസ് സംഘത്തെയും വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമം.സംഭവത്തിൽ CPO 3377 രാകേഷിന് പരിക്ക് പറ്റി.
KL 14 Q 1178 മാരുതി ALTO കാറിലെ യാത്രക്കാർ ആണ് സംഭവത്തിൽ പ്രതികൾ. പ്രതികളെ പിന്തുടർന്ന പോലീസ് വാഹനത്തെ കുറ്റിക്കോൽ, ബന്തെടുക്ക, പള്ളത്തിങ്കാൽ എന്നീ സ്ഥലങ്ങളിൽ വെച്ച് നാലു തവണ പ്രതികൾ വാഹനം ഇടിച്ചു ആക്രമിച്ചു. തുടർന്ന് കുഴിയിലേക്ക് വീഴുകയും ചെയ്തു. SI മനോജ്, CPO മാരായ ഗണേഷ്, രാകേഷ് എന്നിവരാണ് പോലീസ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്ക് പറ്റിയ രാകേഷിന് ബേഡകം താലൂക്ക് ആശുപത്രിയിൽ ചികിത്സ നേടി. KL 01 CN 4130 പോലീസ് വാഹനത്തിന് സരമായ തകരാർ സംഭവിച്ചു. വധശ്രമം,പൊതുമുതൽ നശിപ്പിക്കൽ, കൃത്യ നിർവഹണം തടസ്സപ്പെടുത്താൽ എന്നീ കുറ്റങ്ങൾ പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നു.












Leave a Reply