ബളാംതോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് കമ്പ്യൂട്ടറുകൾ സമ്മാനിച്ചു. കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസും നടത്തി.


24 ന്യൂസും, ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന ജ്യോതിർഗമയ SKN 40 ൻ്റെ ഭാഗമായി ബളാംതോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് കമ്പ്യൂട്ടറുകൾ സമ്മാനിച്ചു. കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസും നടത്തി. പദ്ധതിയുടെ ഭാഗമായി
8 കമ്പ്യൂട്ടറുകളാണ് സ്കൂളിന് നൽകിയത്. ചടങ്ങിനോടനുബന്ധിച്ച് കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ്സും നടത്തി. വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി ഉദ്ഘാടനം ചെയ്തു. സ്വിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ വേണുഗോപാൽ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് വേണുഗോപാൽ ടി അധ്യക്ഷത വഹിച്ചു. 24 ബ്യൂറോ ചീഫ് അരുൺ പാറക്കൽ ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. സ്കൂൾ പ്രിൻസിപ്പൽ എം ഗോവിന്ദൻ, ഹെഡ്മാസ്റ്റർ സാജു എം, സീനിയർ അസിസ്റ്റൻറ് സുനിൽകുമാർ വി, സ്റ്റാഫ് സെക്രട്ടറിമാരായ ബിജു എം കെ, സ്മിജ പിഎം, സജീവ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *