
ബേക്കൽ: ഒക്ടോബർ 27 മുതൽ നവംബർ 1 വരെ ബേക്കൽ ഗവ.ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ബേക്കൽ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.ഫണ്ട് സ്വരൂപിക്കുന്നതിനായി പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ
വാർഡ്തല യോഗങ്ങൾ ചേർന്ന് സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
സ്കൂളിൽ ചേർന്ന
മീഡിയ ആൻ്റ് പബ്ലിസിറ്റി കമ്മിറ്റി യോഗത്തിൽ വർക്കിംഗ് ചെയർമാൻ പ്രഭാകരൻ വി, ജനറൽ കൺവീനർ അരവിന്ദ. കെ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ലളിത കെ, കെ ജി അച്യുതൻ എന്നിവർ കലോത്സവം വിജയിപ്പിക്കുന്നതിനുള്ള രൂപരേഖ അവതരിപ്പിച്ചു. ചെയർമാൻ രാജൻ ടി അധ്യക്ഷത വഹിച്ചു. സി കെ വേണു, വിപിൻലാൽ,ഹാരിസ് അങ്കക്കളരി, മഹേഷ് തിരുവക്കോളി, ഷെയ്ക്ക് അഷ്റഫ്
എന്നിവർ സംസാരിച്ചു.
കൺവീനർ കെ.വി.സുനിൽ കുമാർ സ്വാഗതവും ഊർമ്മിള കലേഷ് നന്ദിയും പറഞ്ഞു.
ബേക്കൽ ഉപജില്ല കേരള സ്കൂൾ കലോത്സവം; ഒരുക്കങ്ങൾ ആരംഭിച്ചു












Leave a Reply