ചാലിങ്കാൽ രാവണീശ്വരം ചിത്താരി റോഡ് മെക്കാർഡം ടാറിംഗ് ;4.3 കോടി രൂപയുടെ ഡി പി ആർ സമർപ്പിച്ചു


▪️അജാനൂർ:ചാലിങ്കാൽ രാവണീശ്വരം ചിത്താരി റോഡ് മെക്കാർഡം ടാറിംഗിൻ്റെ വിശദമായ പദ്ധതി റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് കാസർഗോഡ് വികസന പാക്കേജിന് സമർപ്പിച്ചു.ജില്ലാപഞ്ചായത്ത് ആസ്തിയിലുള്ള ചാലിങ്കാൽ രാവണീശ്വരം ചിത്താരി റോഡ് രണ്ട് കിലോമീറ്റർ 3 കോടി രൂപ ചെലവഴിച്ച് മെക്കാർഡം ടാറിംഗ് നടത്തിയിരുന്നു. ബാക്കിവരുന്ന 2.5 കിലോമീറ്റർ റോഡ് മൊക്കാർഡം ടാറിംഗ് നടത്തുന്നതിന് ജില്ലാപഞ്ചായത്ത് ഒരു കോടിരൂപയും ബാക്കിതുക കാസർഗോഡ് വികസന പാക്കേജിലും വകയിരുത്താൻ തീരുമാനിച്ചതിൻ്റെ ഭാഗമായിട്ടാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കിയത്. 2.535 കിലോ മീറ്റർ മെക്കാർഡം ടാറിംഗ് , രണ്ട് കൾവെർട്ട് , സൈഡ് പ്രൊട്ടക്ഷൻ വാൾ, ഡ്രൈനേജ് എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. നാറ്റ്പാക്കിൻ്റെ (National Transportation Planning and Research Centre (NATPAC),) ഡിസൈൻ പ്രകാരം നാല് കോടി മുപ്പത് ലക്ഷത്തി എഴുപതിനായിരം (4,30,70,000) രൂപയുടെ വിശദമായ പദ്ധതി രേഖയാണ് സമർപ്പിച്ചിട്ടുള്ളത്. ടെൻഡർ നടപടി അടിയന്തിരമായി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *