കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണസദ്യയും ട്രേഡേഴ്സ് ഫാമിലി വെൽഫെയർ ഫണ്ട് വിതരണവും നടത്തി


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  ശനിയാഴ്ച കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ച് ഒരുമിച്ച് ഒരു ഓണവും ഓണസദ്യയും ട്രേഡേഴ്സ് ഫാമിലി വെൽഫെയർ ഫണ്ട് വിതരണവും നടത്തി
പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് ടോമി ജോർജ് അധ്യക്ഷത വഹിച്ചു സെക്രട്ടറി ഉമേഷ് സ്വാഗതം പറയുകയും ഔപചാരിക ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് ശ്രീ അഹമ്മദ് ഷെരീഫ് നിർവഹിച്ചു പ്രസ്തുത ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി കെ നാരായണൻ അവർകൾ വെൽഫെയർ ഫണ്ട് വിതരണ ഉദ്ഘാടനം ചെയ്തു തുടർന്ന് കെ വി വിഎസ് ജില്ലാ ജനറൽസെക്രട്ടറി കെ ജെ സജി ഓണ സന്ദേശം നൽകി പ്രസ്തുത ചടങ്ങിൽ മതമൈത്രിയുടെ സന്ദേശം നൽകിക്കൊണ്ട് കള്ളാർ ജുമാ മസ്ജിദിന്റെയും കള്ളാർശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്റെയും കള്ളാർ സെന്റ് തോമസ് ചർച്ചിന്റെയും മതമേല ധ്യക്ഷന്മാർ പങ്കെടുത്ത പരിപാടിയിൽ മാവേലിയുടെ വേഷം അണിഞ്ഞ ഷിജു മാവേലി പ്രത്യേക ജനശ്രദ്ധ ആകർഷിച്ചു കക്ഷിരാഷ്ട്രീയ ഭേദമന്യേ ന ടത്തിയ ഓണാഘോഷ പരിപാടിയിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി പ്രമുഖർ പങ്കെടുത്തു . . ഓട്ടോ ടാക്സി തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നല്ലവരായ നാട്ടുകാരും പങ്കെടുത്ത് വ്യാപാരി വ്യവസായി കള്ളാർ യൂണിറ്റ്നടത്തിയ ഓണാഘോഷം യൂണിറ്റ് ട്രഷററും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി പരിപാടിക്ക്പരിസമാപ്തി കുറിച്ചു ചടങ്ങിൽ മുൻ പ്രസിഡണ്ട് മുരളി നന്ദി പറഞ്ഞ് യോഗം അവസാനിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *