കർണാടകയിലെ കലബുറഗയില്‍ നേരിയതോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു.

മംഗളൂരു:കർണാടകയിലെ കലബുറഗയില്‍ നേരിയതോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു.അലന്ദ് താലൂക്കിലെ ആളൂരിലെ ജവാല്‍ഗ ഗ്രാമത്തില്‍ നിന്ന് അരകിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് ഭൂചലനം ഉണ്ടായത്. 2.3 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതായി കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രകമ്ബനം സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ക്കോ മറ്റു വസ്തുവകകള്‍ക്കോ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. നിലവില്‍ പ്രദേശം ഭൂചലന മാപ്പിലെ മൂന്നാം സോണില്‍ ഉള്‍പ്പെടുന്നതും ഭൂകമ്ബ സാധ്യത വളരെ കുറഞ്ഞ പ്രദേശമാണെന്നും അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ആവശ്യം ഇല്ലെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *