കാഞ്ഞങ്ങാട് : പടന്നക്കാട് നെഹ്‌റു കോളേജ് വിദ്യാർത്ഥി കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെ (21) കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈവിരലിൽ പുസ്‌തകം കറക്കി ശ്രീഹരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഇന്നലെ രാത്രി 8 മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ വീട്ടുകാർ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹോസ്‌ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കരുവളത്തെ പവിത്രൻ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. നെഹ്‌റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ ശ്രീഹരി എസ്.എഫ്.ഐ യുടെയും ഡി.വൈ.എഫ്.ഐ യുടെയും പ്രവർത്തകനാണ്.














Leave a Reply