ഇന്ത്യയിൽ ആളുകളിൽ വർദ്ധിച്ചുവരുന്ന അമിതവണ്ണം നേരിടാൻ മാർഗനിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. AIIMS നാഗ്പൂർ ഉൾപ്പെടെ എല്ലാ കേന്ദ്ര സ്ഥാപനങ്ങളും ‘ഓയിൽ ആൻഡ് ഷുഗർ ബോർഡുകൾ’ സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നിത്യേനെ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് വ്യക്തമാക്കുന്ന പോസ്റ്ററുകളായിരിക്കും ഈ ബോർഡുകൾ.
സാംസ്കാരിക പ്രാധാന്യമുള്ളവയാണെങ്കിലും ലഡു, ജിലേബി പോലുള്ള മധുര പലഹാരങ്ങളിലും സമൂസ, വട പാവ്, പോലുള്ള എണ്ണ പലഹാരങ്ങളിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും എണ്ണയുടെയും അളവിനെ പറ്റി ആളുകളെ ബോധവത്കരിക്കുകയാണ് ഈ ബോർഡുകളുടെ ലക്ഷ്യം. AIIMS നാഗ്പൂർ ഉദ്യോഗസ്ഥർ ഈ നിർദ്ദേശം ലഭിച്ചതായി സ്ഥിരീകരിച്ചു. ഉടൻ തന്നെ കഫറ്റീരിയകളിലും പൊതു ഇടങ്ങളിലും ഈ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ‘ഭക്ഷണ ലേബലിംഗ് സിഗരറ്റ് മുന്നറിയിപ്പുകൾക്ക് സമാനമാകുന്നതിൻ്റെ തുടക്കമാണിത്’-കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂർ ചാപ്റ്റർ പ്രസിഡന്റ് ഡോ. അമർ അമലെ പറഞ്ഞു. ‘പഞ്ചസാരയും ട്രാൻസ് ഫാറ്റുകളും പുതിയ കാലത്തെ പുകയിലയാണ്. എന്താണ് കഴിക്കുന്നതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്’, അദ്ദേഹം പറഞ്ഞു.
2050-ഓടെ 44.9 കോടി ഇന്ത്യക്കാർ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരായിരിക്കുമെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഇന്ത്യയെ യുഎസിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിക്കും. നിലവിൽ, നഗരങ്ങളിലെ അഞ്ചിൽ ഒരു മുതിർന്ന വ്യക്തി അമിതവണ്ണമുള്ളവരാണ്. മോശം ഭക്ഷണക്രമവും കുറഞ്ഞ വ്യായാമവും മൂലമുള്ള കുട്ടികളിലെ പൊണ്ണത്തടിയുടെ വർദ്ധനവും ആശങ്ക വർദ്ധിപ്പിക്കുന്നു












Leave a Reply